മലപ്പുറം: സ്‌കൂള്‍ ബസില്‍ വച്ച് എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനര്‍ പിടിയില്‍. സ്‌കൂള്‍ ബസില്‍ വെച്ച് എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തില്‍ സ്‌കൂള്‍ ബസിന്റെ ക്ലീനറായ മലപ്പുറം കന്മനം സ്വദേശി അടിയാട്ടില്‍ മുഹമ്മദ് ആഷിഖ് ആണ് അറസ്റ്റിലായത്.
കല്‍പകഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പ്രതി ബസിന്റെ പിന്‍സീറ്റില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. അതേസമയം, ഒരുസംഘമാളുകള്‍ ആഷിഖിനെയും സഹോദരിയെയും വീട്ടില്‍ കയറി മര്‍ദിച്ചെന്ന പരാതിയിലും കേസെടുത്തിട്ടുണ്ട്. ആഷിഖിനെ കോടതി റിമാന്‍ഡ് ചെയ്തു.

Post a Comment