മയ്യില്‍: തായംപൊയില്‍ സഫ്ദര്‍ ഹാശ്മി വായനശാല ആന്‍ഡ് ഗ്രന്ഥാലയം, ഭാവന കലാസമിതി എന്നിവ ചേര്‍ന്ന് തദ്ധേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിലെ ജന പ്രതിനിധികളുടെ ഒത്തുചേരല്‍ സാരഥീ സംഗമം എന്ന പേരില്‍ സംഘടിപ്പിക്കുന്നു. പഞ്ചായത്തിലെ 19 വാര്‍ഡിലെ പ്രിതിനിധികള്‍,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരാണ് സംഗമത്തില്‍ പങ്കെടുക്കുക. വൈകീട്ട് 4.30-ന് വായനശാല ഹാളിലാണ് പരിപാടി. കില റിസോഴ്‌സ് പേഴസണ്‍ അഡ്വ. എ.പി. ഹംസക്കുട്ടി ഉദ്ഘാടനം ചെയ്യും. മുന്‍ മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിഷ്ണ മോഡറേറ്ററാകും.

Post a Comment