Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നവീകരണം പൂര്‍ത്തിയായ റോഡില്‍ തുടര്‍ച്ചയായി അപകടങ്ങള: അശാസ്ത്രീയതമൂലമെന്ന് ആരോപണം

നവീകരണം പൂര്‍ത്തിയായ റോഡില്‍ തുടര്‍ച്ചയായി അപകടങ്ങള: അശാസ്ത്രീയതമൂലമെന്ന് ആരോപണം

മയ്യില്‍-വള്ളിയോട്ട്- കടൂര്‍മുക്ക് റോഡില്‍ ബമ്മണാച്ചേരി ഇറക്കത്തില്‍ തലകീഴായി മറിഞ്ഞ കാര്‍.

മയ്യില്‍: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയില്‍ പ്രവൃത്തി പൂര്‍ത്തിയായ റോഡില്‍ അപകടങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നതില്‍ നാട്ടുകാരില്‍ പ്രതിഷേധം. മയ്യില്‍- വള്ളിയോട്ട്- കടൂര്‍മുക്ക് റോഡില്‍ ബമ്മണാച്ചേരി ഇറക്കത്തിലാണ് ഒന്നിടവിട്ട് അപകടങ്ങള്‍ ഉണ്ടാകുന്നത്. ഇവിടെ കൈവരി നിര്‍മിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും  പത്തടിയിലധികം താഴ്ചയിലേക്ക് വാഹനങ്ങള്‍ വീഴുകയാണ്. നിരവധി ഇരുചക്ര വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. റോഡിന്റെ അലൈന്‍മെന്റിലുള്ള പ്രശ്‌നങ്ങളാണ് വാഹനം നിയന്ത്രിക്കുന്നതില്‍ പ്രയാസമാകുന്നതെന്നാണ് ഡ്രൈവര്‍മാരും പറയുന്നത്. കഴിഞ്ഞ ദിവസം മയ്യില്‍ നിന്ന് കടൂറിലേക്ക് പോകുന്ന കാര്‍ തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞു. ഭാഗ്യം കൊണ്ടാണ് കാറിലുണ്ടായവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടത്.  റോഡിന്റെ പ്രശ്‌നങ്ങള്‍ അധികൃതര്‍ പരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

0/Post a Comment/Comments