Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കെ എസ് ടി എ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അധ്യാപകർക്കായുള്ള ജില്ലാതല ക്രിക്കറ്റ് ടൂർണ്ണമെൻറിൽ കണ്ണൂർ സൗത്ത് ജേതാക്കൾ

കെ എസ് ടി എ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അധ്യാപകർക്കായുള്ള ജില്ലാതല ക്രിക്കറ്റ് ടൂർണ്ണമെൻറിൽ കണ്ണൂർ സൗത്ത് ജേതാക്കൾ

മയ്യിൽ: കെ എസ് ടി എ കണ്ണൂർ ജില്ലാ കമ്മിറ്റി മയ്യിൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച അധ്യാപകർക്കായുള്ള ജില്ലാതല ക്രിക്കറ്റ് ടൂർണ്ണമെൻറിൽ കണ്ണൂർ സൗത്ത് ജേതാക്കളായി. പാനൂർ സബ് ജില്ല റണ്ണറപ്പായി. കെ എസ് ടി എ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സി.വിനോദ് കുമാർ മത്സരം ഉദ്ഘാടനം ചെയ്തു. ടി.രാജേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.സി.സുനിൽ, കെ.കെ.പ്രസാദ്, പി.സി.സജേഷ് എന്നിവർ സംസാരിച്ചു. കെ.പി.ശിവപ്രസാദ് സ്വാഗതവും എ.ഒ.ഷനൂപ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments