ഇനി നിശബ്ദ പ്രചരണം: ഗ്രാമങ്ങളിലെങ്ങും ശാന്തമായ കൊട്ടിക്കലാശം
പടം. 10hari60 മയ്യില്‍ ടൗണില്‍ നടന്ന എല്‍ഡിഎഫിന്റെ പ്രചാരണ സമാപനത്തില്‍ നിന്ന്
10hari61 കുറ്റിയാട്ടൂര്‍ പൊറോളത്ത് നടന്ന യുഡിഎഫ് പ്രചാരണ സമാപനം
മയ്യില്‍: ഉച്ചഭാഷിണിയിലും പാതയോരങ്ങളിലുമുയര്‍ന്ന വിപ്ലവ ഗാനങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും വിട പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും. ഗ്രാമങ്ങളിലെങ്ങും പ്രചാരണങ്ങളുടെ സമാപനം നടന്നതിനാല്‍ കേന്ദ്രീകൃത കൊട്ടിക്കലാശത്തിന്റെ അവേശത്തിന് നേരിയ കുറവ് എങ്ങും ദൃശ്യമായിരുന്നു. മയ്യില്‍ ടൗണില്‍ എല്‍ഡിഎഫ് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ഥി കെ. മോഹനന്‍ പ്രസംഗിച്ചു. കെ.സി.ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കണ്ടക്കൈ റോഡ് കവലയില്‍ യുഡിഎഫ് സംഘടിപ്പിച്ച പരിപാടി പി.പി.സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. ലോയേര്‍സ് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. കെ.വി.മനോജ് അധ്യക്ഷത വഹിച്ചു. കുറ്റിയാട്ടൂര്‍ പൊറോളത്ത് നടന്ന പരിപാടിയില്‍ യൂസഫ് പാലക്കല്‍ നേതൃത്വം നല്‍കി. എല്ലാ വാര്‍ഡുകളിലും വിവിധ പരിപാടികളോടെ പ്രചാരണ സമാപനം നടത്തി.
Post a Comment