Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകൻ മരിച്ചു

ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകൻ മരിച്ചു

മലപ്പുറം : തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെയിൽ പടക്കം പൊട്ടി തെറിച്ച് ലീഗ് പ്രവർത്തകൻ മരിച്ചു.

കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇർഷാദ് (29) ആണ് മരിച്ചത്. സ്കൂട്ടറിന് മുന്നിൽ വച്ച പടക്കത്തിലേക്ക് തീപ്പൊരി വീണതിനെ തുടർന്നാണ് അപകടം.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ യുഡിഎഫ് പ്രവർത്തകർ വലിയ ആഘോഷത്തിലായിരുന്നു. ഈ ആഘോഷത്തിനിടെ ഇർഷാദ് മറ്റുള്ളവർക്ക് പടക്കം നൽകുന്നതിന് ഇടയിലാണ് ഇർഷാദിന്റെ സ്കൂട്ടറിൽ വച്ചിരുന്ന പടക്കത്തിലേക്ക് തീപ്പൊരി വീണ് പൊട്ടിത്തെറി ഉണ്ടായത്. അപകടത്തിൽ ഇർഷാദ് തത്ക്ഷണം മരിച്ചു.

0/Post a Comment/Comments