മയ്യില്‍: ബൈക്ക് തടഞ്ഞ് നിര്‍ത്തി സ്ഥാനാര്‍ഥിയെയും മകനെയും ഭീഷണിപ്പെടുത്തുകയും വീട്ടു വളപ്പില്‍ കയറി നാശനഷ്ടം വരുത്തുകയും ചെയ്തതിന് ഒരാള്‍ക്കെതിരെ കേസ്. ബിജെപി മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തിലെ 14ാം വാര്‍ഡ് പെരുമാച്ചേരിയിലെ ബിജെപി സ്ഥാനാര്‍ഥിയുമായ കയരളം മൊട്ടയിലെ കെ.കെ. സോമനെയും മകന്‍ അഭിറാമിനെയുമാണ് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. സംഭവത്തില്‍ കയരളം കൊവ്വുപ്പാടിലെ സി.വി. അനൂപിനെതിരെയാണ് മയ്യില്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് ബൈക്കില്‍ വരികയായിരുന്ന ഇരുവരെയും ബൈക്ക് തടഞ്ഞു നിര്‍ത്തി അഭിറാമിനെ ഷര്‍ട്ടിന്റെ കോളറയില്‍ പിടിച്ചു വലിച്ചു താഴെയിറക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ പിന്നാലെ വീട്ടിലെത്തുകയും പ്രചാരണ ബോര്‍ഡുകള്‍ ഉള്‍പ്പെടുയുള്ള സാധന സമഗ്രികള്‍ നശിപ്പിക്കുകയും ചെ്തതിനാണ് മയ്യില്‍ എസ്.ഐ. പി.ഉണ്ണിക്കൃഷ്ണന്‍ കേസെടുത്തത്. നേരത്തേ സിപിഎം പ്രവര്‍ത്തകനായിരുന്ന സോമന്‍ അടുത്തിടെയാണ് ബിജെപിയില്‍ അംഗത്വമെടുത്തിരുന്നത്.

Post a Comment