മയ്യില്‍: തെങ്ങ് കയറ്റ തൊഴിലാളി ജോലി കഴിഞ്ഞ്
മടങ്ങവെ കുഴഞ്ഞ് വീണ് മരിച്ചു. കടൂര്‍ ഒറവയല്‍ കനിക്കോട്ട് കുളങ്ങര
മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ നെക്കോത്ത് ചന്ദ്രന്‍ (മഞ്ചക്കണ്ടി-58)
ആണ് ഏച്ചൂര്‍ ബസ് സ്‌റ്റോപ്പിനു സമീപം കുഴഞ്ഞ് വീണത്. ഉടന്‍ ജില്ലാ
ഗവ.ആസ്പത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കടൂര്‍ ഒറവയല്‍
കനിക്കോട്ട് കുളങ്ങര മുത്തപ്പന്‍ ക്ഷേത്രം കമ്മിറ്റിയുടെ സജീവ
പ്രവര്‍ത്തകനായിരുന്നു.ഭാര്യ: കെ പി ശ്യാമള
മക്കള്‍:ശരത് (ആര്‍മി), ഷമല്‍.
മരുമക്കള്‍: ധന്യ (തലമുണ്ട), ആതിര (കണ്ണൂര്‍)
സഹോദരങ്ങള്‍: ജാനകി (വള്ളിയോട്ട്), യശോദ (കാവിന്‍മൂല), രാഘവന്‍ (ഓട്ടോ ഡ്രൈവര്‍), കരുണാകരന്‍, വിജയന്‍ (ഇരുവരും
ഒറവയല്‍)
സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് കണ്ടക്കൈ
പൊതുശ്മശാനത്തില്‍.
Post a Comment