നിയമാനുസരണം പ്രവര്‍ത്തിക്കാതിരുന്ന ഹോട്ടലിനും ബേക്കറികള്‍ക്കും പിഴ ചുമത്തി
കുറ്റിയാട്ടൂര്‍: ജില്ലാ എന്‍ഫോഴ്‌സമെന്റ് സ്‌ക്വാഡ് കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ നിയമാനുസരണം പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് 35,000 രൂപ പിഴ ഈടാക്കി. എട്ടേയാറിലെ ഡോള്‍ഫിന്‍ റസ്റ്റോറന്റ്, മയ്യിലെ അല്‍ അറഫ ബേക്കറി, ചട്ടുകപ്പാറയിലെ ഇന്‍സ്‌പെയര്‍ ഫുഡ്‌സ് എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് പിഴയീടാക്കിയത്. മലിന ജലം തുറസ്സായ സ്ഥലത്തേക്ക് വിടുക, ജൈവ-അജൈവ മാലിന്യങ്ങള്‍ തരം തിരിക്കാതെ കൂട്ടിയിടുക, പ്ലാസ്റ്റിക് കത്തിക്കല്‍ എന്നിവ കണ്ടെത്തിയതിനാണ് നടപടി. റസ്റ്റോറന്റിന് 20,000 രൂപയും ബേക്കറിക്ക് പതിനായിരം രൂപയും ബേക്കറി നിര്‍മ്മാണ യൂണിറ്റിന് അയ്യായിരം രൂപയുമാണ് ചുമത്തിയത്. പരിശോധനക്ക് എന്‍ഫോഴസ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ പി.പി, അശ്രഫ്, അലന്‍ ബേബി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.പി.ആര്യ രശ്മി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post a Comment