മയ്യില്‍: അരിമ്പ്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പഞ്ചലോഹ ഗോളക സമര്‍പ്പണ ചടങ്ങുകൾ 29,30 തീയ്യതികളിലായി നടത്തും. ക്ഷേത്രം തന്ത്രി പൂന്തോട്ടത്തില്‍ പുടയൂര്‍ പാണ്ഡുരംഗന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. 29-ന് രാവിലെ 7.30-ന് മുല്ലക്കൊടി പാറമ്മല്‍ പുതിയപുരയില്‍ ചോന്നമ്മ ക്ഷേത്രത്തില്‍ നിന്ന് ഗോളകവുമായി ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്ര. വൈകീട്ട് അഞ്ചിന് വാസ്തുഹോമം, തുടര്‍ന്ന് കലശാഭിഷേകം. മലബാർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ.വാസു, കമ്മീഷണര്‍ടി.സി.ബിജു എന്നിവര്‍ സംബന്ധിക്കും. 30-ന് രാവിലെ ആറിന് വിശേഷാല്‍ പൂജകള്‍. തുടര്‍ന്ന് ചതുശുദ്ധി ധാര, ചോരശ്ശാന്തി ഹോമം, കലശാഭിഷേകം, ഉച്ചപൂജ എന്നിവ നടക്കും.

Post a Comment