മലപ്പട്ടം ഫെസ്റ്റ് 'ഊരകം' 29 മുതല്‍
മയ്യില്‍: മലപ്പട്ടം ടൂറിസം വികസനത്തിന് പുതിയ കാല്‍വെപ്പായി ഊരകം മലപ്പട്ടം ഫെസ്റ്റിന് 29-ന് തുടക്കമാകും. മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതി, സംസ്ഥാന ടൂറിസം വകുപ്പ്, മയ്യില്‍ ചെക്ക്യാട്ടുകാവ് സൂണ്‍ കേറ്ററിങ്ങ് ഗ്രൂപ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൊവുന്തല പാര്‍ക്കില്‍ ഊരകം വില്ലേജ് സ്ട്രീറ്റില്‍ 29-ന് വൈകീട്ട് നടന്‍ ജഗദീഷ് ഉദ്ഘാടനം ചെയ്യും. കവിയരങ്ങ് കവി മുരുകന്‍ കാട്ടാക്കടയും ഭക്ഷ്യമേള ഷെഫ് നളനും ഉദ്ഘാടനം ചെയ്യും. ഹാന്‍വീവ് ചെയര്‍മാന്‍ ടി.കെ. ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും. 30-ന് വൈകീട്ട് 5.30-ന് ഊരകം സായാഹ്നം പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജയരാജ് വാര്യരുടെ കാരിക്കേച്ചര്‍ ഷോ, കോല്‍ക്കളി, നാടന്‍ പാട്ട്, മാര്‍ഗം കളി എന്നിവ അരങ്ങേറും. 31-ന് വൈകീട്ട് ആറിന് ഊരകം പാര്‍ക്ക് എം.വി. ഗോവിന്ദന്‍പൊതുജനങ്ങള്‍ക്ക് തുറുന്നു കൊടുക്കും.
Post a Comment