Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ശ്രീ ചെറിയത്ത്കാവ് നാഗസ്ഥാന കളിയാട്ട മഹോത്സവം ഡിസംബർ 28 മുതൽ 30 വരെ

ശ്രീ ചെറിയത്ത്കാവ് നാഗസ്ഥാന കളിയാട്ട മഹോത്സവം ഡിസംബർ 28 മുതൽ 30 വരെ

നാറാത്ത്: തേലക്കാടൻ തറവാട് ആരുടെ ക്ഷേത്രമായ നാറാത്ത് ഈ ചെറിയത്ത്കാവ് നാഗസ്ഥാനത്തെ ഈ വർഷത്തെ കളിയാട്ടവും അനുബന്ധ ചടങ്ങുകളും 2025 ഡിസംബർ 28, 29, 30 ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എടയിത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും.
2025 ഡിസംബർ 28 ഞായറാഴ്ച രാവിലെ 6 മണിക്ക് നട തുറക്കൽ, അഭിഷേകം 8 മണിക്ക് ഗണപതിഹോമം തുടർന്ന് രക്തേശ്വരിക്ക് പൂജയും നാഗത്തിൽ പൂജയും നടക്കും. 10 മണിക്ക് സ്ഥാനികരുടെ കലശംകുളി ഉച്ചയ്ക്ക് 2:30ന് ചെങ്ങളായി പെരിങ്കോന്ന് പുളമ്പിടാവ് ശ്രീ ഭഗവതി ക്ഷേത്ര അക്ഷര ശോക സമിതിയുടെ അക്ഷരശ്ലോകം വൈകുന്നേരം 5 മണിക്ക് തിടങ്ങൽ, സന്ധ്യാവേല തുടർന്ന് ക്ഷേത്രം മാതൃ സമിതിയുടെ ലളിതാസഹസ്രനാമ പാരായണം 6 മണിക്ക് ദീപാരാധന, നിറമാല 7 ഊർപ്പഴശ്ശി, വേട്ടക്കൊരു മകൻ വെള്ളാട്ടം 8 മണിക്ക് ഗുളികൻ വെള്ളാട്ടം

2025 ഡിസംബർ 29 തിങ്കളാഴ്ച പുലർച്ചെ 2 മണിക്ക് ഊർപ്പഴശ്ശി, വേട്ടക്കൊരു മകൻ ദൈവങ്ങളുടെ പുറപ്പാട് 4 മണിക്ക് ഗുളികൻ ദൈവത്തിൻ്റെ പുറപ്പാട് രാവിലെ 10 മണിക്ക് ശ്രീ തൃക്കൺമഠം ഭജന സമിതിയുടെ നാരായണീയ പാരായണം വൈകുന്നേരം 6 മണിക്ക് കവടിയങ്ങാനത്ത് രക്തേശ്വരിയുടെ തോറ്റം 7 മണിക്ക് വിഷ്ണുമൂർത്തിയുടെ തോറ്റം 8 മണിക്ക് നാഗരാജാവ്, നാഗകന്നി എന്നീ ദൈവങ്ങളുടെ തോറ്റം 9 മണിക്ക് ഭൂതത്തിൻ്റെ കൊടിയില പിടിക്കൽ 10 മണിക്ക് തായിപരദേവതയുടെ തോറ്റം 

2025 ഡിസംബർ 30 ചൊവ്വാഴ്ച പുലർച്ചെ 1 മണിക്ക് കരിംഭൂതം 3 മണിക്ക് കവടിയങ്ങാനത്ത് രക്തേശ്വരിയുടെ പുറപ്പാട് 5 മണിക്ക് നാഗരാജാവ്, നാഗകന്നി എന്നീ ദൈവങ്ങളുടെ പുറപ്പാട് 7മണിക്ക് തായ്പരദേവതയുടെ പുറപ്പാട് 8 മണിക്ക് വിഷ്ണു മൂർത്തിയുടെ പുറപ്പാട് തുടർന്ന് ഉച്ചയ്ക്ക് അന്നദാനം. എന്നിങ്ങനെ നടക്കും.

0/Post a Comment/Comments