കുറ്റിയാട്ടൂര്‍: നിടുകുളം ചോലയില്‍ തിരഞ്ഞെടുപ്പിനു തലേ ദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ്. നിടുകുളത്തെ പ്രതീഷ്, സജീവന്‍ എന്നിവര്‍ക്കെതിരെയാണ് മയ്യില്‍ പോലീസ് കേസെടുത്തത്. പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതിനുശേഷം യുഡിഎഫ് പ്രവര്‍ത്തകന്‍ നിടുകുളത്തെ അസ്‌ളമിനെ അക്രമിച്ച് കൈ പൊട്ടിച്ച സംഭവത്തിലാണ് കേസ്. അസ്ലം കണ്ണൂരിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. യുഡിഎഫ് നിടുകുളം വാര്‍ഡ് കമ്മിറ്റി നല്‍കിയ പരാതിയിലാണ് നടപടി.

Post a Comment