Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം 2026 ജനുവരി 15 മുതൽ 17 വരെ നടക്കും

നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം 2026 ജനുവരി 15 മുതൽ 17 വരെ നടക്കും

നാറാത്ത് : നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം 2026 ജനുവരി 15 മുതൽ 17 (1201 മകരം 1, 2, 3) വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടക്കും.

2026 ജനുവരി 15 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് നാറാത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്ര പരിസരത്തു നിന്നും ആരംഭിക്കുന്ന കലക്കൽ ഘോഷയാത്രയോട് കൂടി മഹോത്സവത്തിന് ആരംഭം കുറിക്കും. രാത്രി 8 മണിക്ക് കേരള ഫോക്ക് ലോര്‍ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് അറുകരയും സംഘവും അവതരിപ്പിക്കുന്ന പാട്ടങ്ങ് നടക്കും. 

2026 ജനുവരി 16 വെള്ളിയാഴ്ച രാവിലെ 5:30ന് നട തുറക്കൽ, നിത്യ പൂജകൾ വൈകു. 6: 30ന് ഭഗവതിസേവ രാത്രി 7 മണിക്ക് ശ്രീ തൃക്കൺമഠം ശിവക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി രാത്രി 8 മണിക്ക് വിവിധ കലാ ഗ്രൂപ്പുകളുടെ നൃത്താവിഷ്കാരം നൃത്തനൃത്തൃങ്ങൾ

2026 ജനുവരി 17 ശനിയാഴ്ച രാവിലെ 5:30ന് പള്ളിയുണർത്തൽ, നടതുറക്കൽ, അഭിഷേകം, മലർനിവേദ്യം, പഞ്ചഗവ്യം, പഞ്ചകം, ഇരുപത്തഞ്ച് കലശപൂജ, ശിവ ഭഗവാന് കലശാഭിഷേകം, ഗണപതി ഭഗവാന് ഒറ്റ കലശാഭിഷേകം രാവിലെ 6 മണിക്ക് 108 തേങ്ങയുടെ മഹാഗണിതി ഹോമം രാവിലെ 11 മണിക്ക് ക്ഷേത്രസങ്കല്പം ഇന്ന് വിഷയത്തെക്കുറിച്ച് മുൻ ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരത്തില്ലത്ത് ജയരാമൻ നമ്പൂതിരിയുടെ പ്രഭാഷണം 12:30ന് പ്രസാദസദ്യ വൈകു. 4 മണിക്ക് സോപാന രത്നം കലാചാര്യ പയ്യന്നൂർ കൃഷ്ണമണി മാരാർ പാർട്ടിയുടെ വാദ്യത്തോടുകൂടിയ കാഴ്ച്ചശീവേലി തുടർന്ന് മാടമന ശ്രീധരൻ നമ്പൂതിരിയുടെ കിഴമ്പ് തിടമ്പ് നൃത്തം.

പ്രസാദ് സദ്യയുടെ സാധനങ്ങൾ പ്രാർത്ഥനയായി സമർപ്പിക്കുന്നവർ ജനുവരി 14നകം ക്ഷേത്രനടയിൽ സമർപ്പിക്കേണ്ടതാണ്...
മഹാഗണപതി ഹോമം 100/- രൂപ
ഭഗവതിസേവ 50/- രൂപ
9656860233
7012432963

0/Post a Comment/Comments