Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL രൂക്ഷമായ മാലിന്യം തള്ളല്‍: എന്‍.എസ്.എസ്. റോഡ് ശുചീകരണവും ബോധവത്കരണവും നടത്തി

രൂക്ഷമായ മാലിന്യം തള്ളല്‍: എന്‍.എസ്.എസ്. റോഡ് ശുചീകരണവും ബോധവത്കരണവും നടത്തി

മയ്യില്‍: സ്ഥരിമായി മാലിന്യം തള്ളുന്ന  ഇടമായി മാറിയ മയ്യില്‍ - കാഞ്ഞിരോട് റോഡിലെ കാര്യാംപറമ്പില്‍ നായര്‍ സര്‍വീസ് സൊസൈറ്റി ചെറുപഴശ്ശി കരയോഗം ശുചീകരണം നടത്തി.   കാര്യാംപറമ്പിലെ ജനവാസ മേഖലയിലുള്‍പ്പെടെ കോഴി മാലിന്യവും മറ്റും വ്യാപകമായി തള്ളുന്നതിനെതിരെ മാതൃഭൂമി വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് കുറ്റിയാട്ടൂര്‍ പഞ്ചായത്ത് ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സംഘം സ്ഥലം സന്ദര്‍ശിക്കുകയും പ്രദേശത്തെ കാട് വെട്ടിതെളിക്കല്‍, ക്യാമറ സ്ഥാപിക്കല്‍, ബോധവത്കരണം എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ദ്ധേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാര്യം പറമ്പ് കവല മുതല്‍ നിരത്തുപാലം ഇറക്കം വരെയുള്ള ഭാഗങ്ങളാണ് എന്‍.എസ്.എസ്. ശുചീകരിച്ചത്. പ്രസിഡന്റ് എം.വി.നാരായണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.പി.ചന്ദ്രന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.കെ.സി.ചന്ദ്രമോഹനന്‍, കെ.വി.രാമചന്ദ്രന്‍ നമ്പ്യാര്‍, എം.ഗംഗാധരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.വി. ബാലകൃഷ്ണന്‍ ചേക്കോട്, എ.സി.ജയേഷ്, എം.സതീശന്‍, എം.രതീഷ്, എം.വി. മനോഹരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുഛീകരണം നടത്തിയത്. റോഡ് ശുചീകരണ ബോധവത്കരണവും നടത്തി.


0/Post a Comment/Comments