Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സ്കൂൾ വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

സ്കൂൾ വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

റോട്ടറി കാനന്നൂർ സീ സൈഡ്, സെ നോ ടു ഡ്രഗ്സ് ക്യാമ്പയിൻ ഭാഗമായി കൂടാളി ഹയർ സെക്കന്ററി സ്കൂളിന്റെ സഹകരണത്തോടെ, സ്കൂൾ വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ക്ലബ്‌ പ്രസിഡന്റ്‌ ഡോ. സജീവൻ. ഇ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂർ എക്സ്സൈസ് ലഹരി വിമുക്തി മിഷൻ മെമ്പർ, നിസാർ കേളോത്, ബോധവത്കരണ ക്ലാസ്സ്‌ നടത്തി. പ്രിൻസിപ്പൽ കെ. ടി. റീന ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ റഫീഖ് അലി ആശംസകൾ നേർന്നു.
ക്യാമ്പയിൻ ചെയർമാൻ പരാഗ് മഖേച്ച, കൺവീനർ ഡോ. അജിത്ത് സുഭാഷ്. ഡി. കെ, പ്രമോദ്. കെ. ടി, രജിത പ്രമോദ്, കെ. ടി. രാജേന്ദ്രൻ, പ്രേംരാജ് എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ ക്ലബ്‌ സെക്രട്ടറി രമേശൻ. എം. പി നന്ദി പ്രകടിപ്പിച്ചു.

0/Post a Comment/Comments