കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ കോഡ് പിന്‍വലിക്കണം
പടം.1hari10 കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്‍(കെഎസ്ടിഎ) തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സമ്മേളനം സംസ്ഥാന ട്രഷറര്‍ എ.കെ.ബീന ഉദ്ഘാടനം ചെയ്യുന്നു
മയ്യില്‍: കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന തൊഴില്‍ കോഡ് നിയമങ്ങള്‍ തൊഴിലാളി സംരക്ഷണങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും പിന്‍വലിക്കണമെന്നും കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്‍ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്‍ന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സംസ്ഥാന ട്രഷറര്‍ എ.കെ. ബീന ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.എസ്.സഞ്ജീവ്രാജ് റിപ്പോര്‍ട്ടവതരിപ്പിച്ചു. ഉപജില്ലാ പ്രസിഡന്റ് പി.പ്രദീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി.മഹോഷ്, ജില്ലാ സെക്രട്ടരി കെ.സി. സുനില്‍, ജില്ലാ പ്രസിഡന്റ് കെ.പ്രകാശന്‍, പി.പി.സുരേഷ്ബാബു,കെ.കെ.വിനോദ്കുമാര്‍, കെ.പി.മനോജ് കുമാര്‍, ടി.രാജേഷ്, കെ.കെ. പ്രസാദ് ,സി.അനീഷ്, പി.വല്‍സലന്‍, എം.ഷീജ എന്നിവര്‍ സംസാരിച്ചു.
Post a Comment