Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സ്വത്ത് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന പരാതിയില്‍ കുടുംബത്തിലെ ആറ് പേര്‍ക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു

സ്വത്ത് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന പരാതിയില്‍ കുടുംബത്തിലെ ആറ് പേര്‍ക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു

മയ്യില്‍: ഭൂമിയും കെട്ടിടങ്ങളും വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി കര്‍ണ്ണാടക സ്വദേശിയില്‍ നിന്ന് 61 കോടിയിലധികം രൂപ വഞ്ചിച്ചുവെന്ന പരാതയില്‍ കുടുംബത്തിലെ ആറ് പെര്‍ക്കെതിരെ കേസ്. മയ്യിലെ വ്യപാരിയും അയനത്ത് ട്രാവല്‍സ് ഉടമയുമായ അയനത്ത് വീട്ടില്‍ രാധാകൃഷ്ണനെതിരെയും കുടുംബത്തിലുള്ളവര്‍ക്കുമെതിരാണ് മയ്യില്‍ പോലീസ് കേസെടുത്തത്. ദക്ഷിമ കന്നഡ മൂഡുബിദ്രി ഹനുമന്ദ നഗര ഫോറസ്റ്റ് ഓഫീസിനു സമീപത്തെ വലേരിയന്‍ ആല്‍ബര്‍ട്ട് ഡിസൂസയുടെ പരാതിയിലാണ് വഞ്ചനാകുറ്റം ചുമത്തി കേസെടുത്തത്. രാധാകൃഷ്ണന്റെ ഭാര്യകെ.ഒ.പി.ഷീബ, മക്കളായ കെ.ഒപി.രാഹുല്‍, കെ.ഒ.പി.ഷാരോണ്‍കുമാര്‍ മാടായി വെങ്ങരയിലെ എസ്.ടി.പി.അബ്ദുള്‍ഖാദര്‍, മയ്യില്‍ സ്വദേശി എന്നിവര്‍ക്കെതിരെയുമാണ് കേസുള്ളത്. 2010 മുതല്‍ 2024 ജിസംബര്‍ 31 വരെയുള്ള കാലയളവിലാണ് വിവിധ ഘട്ടങ്ങളായി വഞ്ചിക്കപ്പെട്ടതെന്നാണ് പരാതിയിലുള്ളത്. കര്‍ണാടക പോലീസും മയ്യില്‍ പോലീസും ശനിയാഴ്ച രാവിലെ മുതല്‍ രാധാകൃഷ്ണന്റെ മയ്യിലുള്ള രണ്ട് വീടുകളില്‍ തിരച്ചില്‍ നടത്തിയിരുന്നു.

0/Post a Comment/Comments