മുപ്പത് വര്‍ഷത്തിന് ശേഷം മയ്യിലില്‍ സിപിഐ.
മയ്യില്‍: മൂന്നു പതിറ്റാണ്ടിന് ശേഷം സിപിഐ ക്ക് ഇടം നല്‍കി മയ്യില്‍. 1996 പഞ്ചായത്തിലെ കയരളം വാര്‍ഡില്‍ പി.ഗോവിന്ദന്‍ അരിവാള്‍ നെല്‍ക്കതിര്‍ ചിഹ്നത്തില്‍ മല്‍സരിച്ചത്തിനു ശേഷമാണ് ഇക്കുറി ഇരുവാപ്പുഴ നമ്പ്രം വാര്‍ഡില്‍ ടി.കെ. രാജു മല്‍സരിക്കാനിറങ്ങുന്നത്. വാര്‍ഡില്‍ ആകെ അഞ്ച് സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളത്. കോണ്‍ഗ്രസിന്റെ ഫാത്തിമയും ബിജെപിയുടെ ഭുവനേശ്വരും എസ്ഡിപിഐയുടെ കെ.കെ.റഫീഖും ഇവിടെ മല്‍സരിക്കുന്നുണ്ട്. സ്വതന്ത്രനായി ഉന്നിലക്കണ്ടി നിസാര്‍ മല്‍സരിക്കുന്ന വാര്‍ഡില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിലപാട് വ്യക്തമാകുന്നതായിരുക്കും തിരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസിന്റെ സീറ്റ് സിപിഐ പിടിച്ചെടുക്കാനുള്ള കടുത്ത പോരാട്ടമാണിവിടെ നടക്കുന്നത്.


Post a Comment