നായ കുറുകെ ചാടി: ബൈക്ക് യാത്രക്കാരന് പരിക്ക്
കണ്ണാടിപ്പറമ്പ്: പുല്ലൂപ്പിയില്‍ തെരുവു നായ റോഡിനു കുറുകെ ഓടുന്നതിനിടയില്‍ ബൈക്കിലിടിച്ച് യാത്രക്കാരന് പരിക്ക്. പുല്ലൂപ്പിയിലെ അസിബിനാണ് പരിക്കേറ്റത്.കണ്ണാടിപ്പറമ്പിലെ തനിമ ബേക്കറിക്ക് സമീപത്തായാണ് അപകടം നടന്നത്. ഇവിടെ തെരുവുനായ മൂലം അടുത്തിടെ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. കഴിഞ്ഞ ദിവസം പുല്ലൂപ്പി 13ാം വാര്‍ഡിലെ ഒരു വയോധികക്കും കുട്ടിക്കും നായയുടെ കടിയേറ്റ് പരിക്കേറ്റിരുന്നു. സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
Post a Comment