മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്ര പ്രവർത്തന പരിധിയിൽപ്പെട്ട 33 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട പിയർ ഗ്രൂപ്പ് ലീഡർമാർക്കായുള്ള ബോധവൽക്കരണവും വയോജന നിയമ പരിശീലനവും വയോജന സംഗമവും മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൻ്റെയും കണ്ണൂർ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ വച്ച് സംഘടിപ്പിച്ചു. പരിപാടി മയ്യിൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടർ ശ്രീ. ഉണ്ണികൃഷ്ണൻ. പി ഉൽഘാടനം ചെയ്തു.
മയ്യിൽ സി .എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ ടെനിസൻ തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ സ്റ്റാൻ്റിങ് ചെയർമാൻ ശ്രീ. മുനീർ. പി.കെ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ. ഹഫ്‌നിസ്സ മുഹമ്മദ് ഹനീഫ് വിഷയാവതരണം നടത്തി. കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റൻ്റ് ഗ്രേഡ് 1 ശ്രീ. ഗോപിനാഥൻ കെ.ജി ആശംസ പ്രഭാഷണം നടത്തി. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി പാനൽ അഡ്വക്കറ്റ് ശ്രീമതി. ടിൻ്റു തോമസ് വയോജന നിയമത്തെ കുറിച്ച് ക്ലാസ്സെടുത്തു പരിശീലനം നൽകി. ഏകലോകം ഏകാരോഗ്യം - എലിപ്പനി പ്രതിരോധം എന്ന വിഷയത്തിൽ ബ്ലോക്ക് എപിഡമോളജിസ്റ്റ് ഡോ. ഗാന പി.പി ക്ലാസ്സെടുത്തു. ചടങ്ങിൽ വച്ച് സംഗമത്തിൽ പങ്കെടുത്തവരിൽ മുതിർന്ന വയോജനങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു, ചടങ്ങിന് ബ്ലോക്ക് പി.എച്ച്.എൻ.എസ് അജിതകുമാരി നന്ദി അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ പ്രിയേഷ്, ശ്രുതി സുരേഷ് എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. പരിപാടിയിൽ പയ്യാവൂർ, എരുവേശി, ഇരിക്കൂർ, കൂട്ടുമുഖം, മലപട്ടം, മയ്യിൽ, കുറ്റ്യാറ്റൂർ, കൊളച്ചേരി എന്നീ പഞ്ചായത്തുകളിൽ നിന്നായി എഴുപത്തഞ്ചോളം വയോജനങ്ങൾ പങ്കെടുത്തു.

Post a Comment