കണ്ടക്കൈ റൂട്ടില്‍ ബസ്സുകള്‍ ഓട്ടം നിര്‍ത്തിയതില്‍ പ്രതിഷേധം
മയ്യില്‍: കണ്ടക്കൈ പെരുമ്പാറക്കടവ് വരെ സര്‍വീസ് നടത്തിയിരുന്ന രണ്ട് ബസ്സുകള്‍ ഓട്ടം നിര്‍ത്തിയതില്‍ യാത്രക്കാര്‍ക്ക് പ്രതിഷേധം. നേരത്തേ ആറ് ബസ്സുകളാണ് ഇവിടേക്ക് ഓടിയിരുന്നത്. ഇതില്‍ രണ്ടെണ്ണം സര്‍വീസ് നിര്‍ത്തിയതായും മറ്റു ചില ബസ്സുകള്‍ രാത്രികാല ട്രിപ്പുകള്‍ നിര്‍ത്തിവെക്കുന്നതുമാണ് പരാതികള്‍ക്കിടയാക്കുന്നത്. മയ്യില്‍ ടൗണിലെ ആസ്പത്രിയിലും മറ്റുമെത്തുന്ന യാത്രക്കാര്‍ക്കാണ് ഇതുമൂലം ദുരിതമാകുന്നതെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഓട്ടം നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ പകരം സംവിധാനമൊരുക്കണമെന്നാണ് ആവശ്യമുയരുന്നത്.
Post a Comment