Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കെ. എസ്. എസ്. പി.എ. കൊളച്ചേരി ബ്ലോക്ക് സമ്മേളനം സമാപിച്ചു.

കെ. എസ്. എസ്. പി.എ. കൊളച്ചേരി ബ്ലോക്ക് സമ്മേളനം സമാപിച്ചു.

മയ്യിൽ:  കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊളച്ചേരി ബ്ലോക്ക്  വർഷിക സമ്മേളനം  മയ്യിൽ ഗാന്ധിഭവനിൽ വെച്ച് നടത്തി . ബ്ലോക്ക് പ്രസിഡണ്ട് പി ശിവരാമൻ പതാക ഉയർത്തി. സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. അഞ്ച് വർഷം കൂടുമ്പോൾ സംസ്ഥാന ജീവനക്കാരുടെയും, സർവ്വീസ് പെൻഷൻകാരുടെയും ശമ്പളവും പെൻഷനും പരിഷ്ക്കരിക്കുക എന്ന കീഴ് വഴക്കം അട്ടിമറിക്കുകയും, അർഹമായ ആനുകൂല്യങ്ങളായ ക്ഷാമാശ്വാസ കുടിശ്ശിക 190 മാസത്തെയും, പെൻഷൻ പരിഷ്കരണത്തോടൊപ്പമുള്ള രണ്ട് ഗഡു ക്ഷാമാശ്വസ കുടിശ്ശികയും നിഷേധിച്ച, പിണറായി സർക്കാരിൻ്റെ അഴിമതി ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉദ്ഘാടന പ്രസംഗത്തിൽ രേഖപ്പെടുത്തി. വനിതാ ഫോറം പ്രവർത്തകരുടെ തിരുവാതിരക്കളി യും നടന്നു  വെൽഫയർ ഫണ്ടിൽ പുതുതായി അംഗത്വമെടുത്ത വർക്കുള്ള ഷെയർ സർട്ടിഫിക്കറ്റ് സംസ്ഥാന പ്രസിഡണ്ട്  വിതരണം ചെയ്തു. സമ്മേളനത്തിൽ പ്രസിഡൻ്റ് പി.ശിവരാമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സി രാജൻമാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി . ജില്ലാ പ്രസിഡൻ്റ് കെ.മോഹനൻ, സെക്രട്ടറി പി.സുഖദേവൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.ശശിധരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ. രാജേന്ദ്രൻ ,യു. കുഞ്ഞമ്പു എന്നിവർ സംഘടനാ കാര്യങ്ങൾക്കൊപ്പം 2026 ജനുവരി മാസം 19, 20, 21 തീയതികളിൽ കണ്ണൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചു ' ജില്ലാ വൈസ്  പ്രസിഡൻ്റ് സി. ശ്രീധരൻ മാസ്റ്റർ, സംസ്ഥാന അപ്പലേറ്റ് കമ്മിറ്റി അംഗം സി.വാസുമാസ്റ്റർ, സംസ്ഥാന കൗൺസിലർമാരായ പി.കെ പ്രഭാകരൻ, കെ.പി ചന്ദ്രൻ, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.സി രമണി ടീച്ചർ, വനിതാ ഫോറം ബ്ലോക്ക് പ്രസിഡൻ്റ് സി ഒ ശ്യാമള ടീച്ചർ , കെ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. പ്രവർത്തന റിപ്പോർട്ടും വരവു ചെലവുകണക്കും ചർച്ച ചെയ്ത് അംഗീകരിച്ചു.സെക്രട്ടറി എൻ കെ മുസ്തഫ സ്വാഗതവും, ജോ : സെക്രട്ടറി ടി.പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ശ്രീ പി.ശിവരാമൻ(പ്രസിഡണ്ട്).എൻ.കെ മുസ്തഫ മാസ്റ്റർ സെക്രട്ടറി), കെ. മാധവൻ മാസ്റ്റർ ( ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

0/Post a Comment/Comments