കണ്ണൂർ : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് പുതിയ കോളേജ് ബസ് അനുവദിച്ചു. ഡോ. വി. ശിവദാസൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ അനുവദിച്ചാണ് ബസ് വാങ്ങിയത്. ബസിന്റെ ഉദ്ഘാടനം എം.പി. ഓൺലൈനായി നിർവഹിച്ചു.
എം.എൽ.എ. എം. വിജിൻ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പുതിയ ബസ് ലഭിച്ചതോടെ വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിൽ വൻ ആശ്വാസമുണ്ടായതായി കോളേജ് അധികൃതർ അറിയിച്ചു.

Post a Comment