തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോസ്വം നടക്കുന്ന മയ്യില്‍ ഗവ. ഹൈസ്‌കൂളിലെ ഭക്ഷണ ശാലയില്‍ പരിപാടി ദാമുവേട്ടന്‍
മയ്യില്‍: നാട്ടിലെ ഏത് പരിപാടിയിലും പുലര്‍ച്ചെ മുതല്‍ രാത്രി വരെ മുന്നിലുണ്ടാകുന്ന നാട്ടുകാരുടെ സ്വന്തം പരിപാടി ദാമുവേട്ടന്‍ കലോത്സവ ഭക്ഷണ ശാലയിലും. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവം നടക്കുന്ന മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മുഴുവന്‍ സമയ പങ്കാളിത്തം കൊണ്ട് ഈ എണ്‍പതുകാരന്‍ ശ്രദ്ധേയനാവുന്നത്. നാല് ദിനങ്ങളിലായി 62 വിദ്യാലയങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഇവിടെ നിന്ന് പ്രഭാതത്തിലും ഉച്ചക്കും ഭക്ഷണം കഴിക്കുന്നത്. ഭക്ഷണശാലയിലെത്തുന്ന എല്ലാവര്‍ക്കും സൗകര്യം ഉറപ്പാക്കല്‍, ഭക്ഷണമെത്തിക്കല്‍, മാലിന്യം നീക്കല്‍ എല്ലായിടത്തുമുണ്ടാകും ദാമുവേട്ടന്റെ സാന്നിധ്യം. കുട്ടിക്കാലം മുതല്‍ പരിപാടികള്‍ ഗംഭീരമാക്കാനുള്ള കഠിന ശ്രമം നടത്തുന്നതിനാലാണ് നാട്ടുകാര്‍ ഇദ്ധേഹത്തെ സ്‌നേഹത്തോടെ പരിപാടി എന്ന് വിളിക്കുന്നത്. ഐ.ആര്‍.പി.സി. മുല്ലക്കൊടി മേഖലാ കണ്‍വീനറും മുല്ലക്കൊടി സി.ആര്‍.സി. വായനശാലയുടെ വൈസ് പ്രസിഡന്റുമാണ് കെ. ദാമോദരന്‍ എന്ന പരിപാടി ദാമുവേട്ടന്‍

Post a Comment