തദ്ദേശ തെരഞെടുപ്പിൻറെ ഭാഗമായി കൊളച്ചേരി പഞ്ചായത്ത് പതിനാറാം വാർഡിൽ സ്ഥാപിച്ച ബിജെപി യുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു. കൊളച്ചേരിപറമ്പിലും പരിസരങ്ങളിലും ശ്രീകൃഷ്ണ ജയന്തി ഉൾപെടെയുഉളള പല ഹൈന്ദവ ആഘോഷങ്ങളുടേയും പ്രചരണ ബോർഡുകൾ നശിപ്പിക്കുന്നത് പതിവാണ്. നാട്ടിൽ സമാധാനം ഭംഗം സൃഷ്ടിക്കുന്നവരെ ജനാധിപത്യ രീതിയിൽ നേരിടുമെന്നും ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജെപി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

Post a Comment