Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

   വോട്ടഭ്യര്‍ഥിച്ച് ഭാര്യയും ഭര്‍ത്താവും ഒരേ പാതയില്‍
പടം.22hari10 ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ കണ്ടക്കൈ ഡിവിഷനില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.പി.ശശിധരനും മയ്യില്‍ പഞ്ചായത്തില്‍ വേളം വാര്‍ഡില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.വി.ലളിതയും
മയ്യില്‍:  തദ്ധേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ഥനയുമായി ഭാര്യയും ഭര്‍ത്താവും ഒരേ ഗ്രാമത്തില്‍.  ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് കണ്ടക്കൈ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന കെ.പി.ശശിധരനും മയ്യില്‍ പഞ്ചായത്തിലെ വേളം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന എ.വി. ലളിതയുമാണ് വോട്ടഭ്യര്‍ഥനയുമായി ഒരുമിച്ചിറങ്ങുന്നത്. റിട്ട.എസ്.ഐ.യും കൊളച്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാണ് ശശിധരന്‍. റിട്ട.അധ്യാപികയും പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്റെ ജില്ലാ ഭാരവാഹിയുമാണ് എ.വി.ലളിത. കണ്ടക്കൈ ഡിവിഷനില്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളിലെ തിരഞെടുപ്പ് പ്രചാരണത്തിനാണ് പ്രവര്‍ത്തകരോടൊപ്പവും അല്ലാതെയും ഇവര്‍ ഒന്നിച്ചിറങ്ങുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എ.വി.ലളിത ബ്ലോക്കില്‍ മല്‍സര രംഗത്തുണ്ടായിരുന്നു. ദീര്‍ഘകാലം ജില്ലാ പോലീസ് അസ്സോസിയേഷന്‍ പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമായിരുന്നു ശശിധരന്‍ നേരത്തേ മയ്യില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു.

0/Post a Comment/Comments