പെൻഷനേഴ്സ് സംഘ് മയ്യിൽ ബ്ലോക്ക് വാർഷിക സമ്മേളനം കൊളച്ചേരി: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് മയ്യിൽ ബ്ലോക്ക് വാർഷിക സമ്മേളനം ഈശാനമംഗലം സാംസ്കാരിക നിലയം ഹാളിൽ നടത്തി. കെ.എസ്.പി.എസ് കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മെഡിസെപ്പ് പദ്ധതിയിൽ സർക്കാർ വിഹിതം നൽകി പദ്ധതി പരിഷ്ക്കരിക്കണമെന്നും പരാതികൾ പരിഹരിക്കാനുള്ള സംവിധാനം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മയ്യിൽ ബ്ലോക്ക് പ്രസിഡന്റ് പ്രകാശൻ കറത്ത അധ്യക്ഷത വഹിച്ചു. കൊളച്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ വി.വി. ഗീത, സി.രമേശൻ, ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഗോപാലകൃഷ്ണൻ, എൻ.ജി.ഒ. സംഘ് തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി നിജിൽ മനോഹരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എം.വി. ജയരാജൻ , പി.സി. ദിനേശൻ , ടി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : പ്രകാശൻ കറത്ത ( പ്രസി), സി. രമേശൻ ( സെക്ര ), ബാബു വികാസ് (ഖജ)
Post a Comment