ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം: വിളംബര ഘോഷയാത്ര ഇന്ന്
മയ്യില്‍: തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്‌കൂള്‍ കലോത്സവം നാല്, അഞ്ച്, ആറ്, ഏഴ് തീയ്യതികളിലായി മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. പത്ത് വേദികളിലായി നടക്കുന്ന പരിപാടിയോടനുബന്ധിച്ച് സംഘടി്പപിക്കുന്ന വിളംബര ഘോഷയാത്ര രാവിലെ പത്തിന് നടത്തും. സാമൂഹ്യ- രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, വിവിധ ക്ലബുകള്‍ എന്നിവര്‍ അണിചേരും.
Post a Comment