Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL തളിപ്പറമ്പ് സൗത്ത് ബി ആർ സി ഭിന്നശേഷി വാരാചരണം തുടങ്ങി

തളിപ്പറമ്പ് സൗത്ത് ബി ആർ സി ഭിന്നശേഷി വാരാചരണം തുടങ്ങി

മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് നടന്ന ചിത്രരചന, പോസ്റ്റർ രചന മത്സരം

മയ്യിൽ: അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബ്ലോക്ക് റിസേഴ്‌സ് സെന്ററില്‍ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. സാമൂഹ്യപുരോഗതിക്ക് ഭിന്നശേഷി സൗഹൃദ സമൂഹത്തെ വളര്‍ത്തിയെടുക്കല്‍ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ പ്രമേയം. പൊതുവിദ്യാലയങ്ങളില്‍ യു.പി, എച്.എസ്, എസ്.എസ്.എസ്. വിഭാഗങ്ങളില്‍ ചിത്ര രചന, പോസ്റ്റര്‍ രചന, പ്രസംഗമല്‍സരം, സ്‌കിറ്റ് എന്നിവ സംഘടിപ്പിക്കും. ഡിസംബര്‍ മൂന്നിന് ബി.ആർ സിയുടെ ഉപജില്ലാ തല പരിപാടി പറശ്ശിനിക്കടവ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിക്കുമെന്ന് ബി.പി.സി. എം.വി.നാരായണന്‍ ചേടിച്ചേരി അറിയിച്ചു. സർഗവേള, രക്ഷിതാക്കളുടെ സംഗമം തുടങ്ങിയവയും ഉണ്ടാകും.

0/Post a Comment/Comments