![]() |
| വേളം പൊതുജന വായനശാല സംഘടിപ്പിക്കുന്ന ഒ.മാധവന്‍ സ്മാരക വേളം നാടകോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്‌നകുമാരി ഉദ്ഘാടനം ചെയ്യുന്നു |
മയ്യില്‍: വേളം പൊതുജന വായനശാല സംഘടിപ്പിക്കുന്ന ഒമ്പതാമത് പ്രൊഫഷണല്‍ ഒ.മാധവന്‍ സ്മാരക വേളം നാടകോത്സവത്തിനി തിരി തെളിഞ്ഞു. ആറിനാണ് നാടകോത്സവം സമാപിക്കുക. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്‌നകുമാരി നിര്‍വഹിച്ചു. മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി.അജിത അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ. വിജയന്‍, ഇ.കെ.അജിത്, പഞ്ചായത്തംഗങ്ങളായ കെ.ബിജു വേളം,എം.പി.സന്ധ്യ, കെ.വി. സതീദേവി, കെ. മനോഹരന്‍, കെ.പി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കായംകുളം പീപ്പിള്‍സ് തിയേറ്റേഴ്‌സ് അവതരിപ്പിച്ച അങ്ങാടിക്കുരുവികള്‍ നാടകം അരങ്ങേറി. മൂന്നിന് വൈകീട്ട് ഏഴിന് തിരുവന്ദപുരം സൗപര്‍ണിക അവതരിപ്പിക്കുന്ന താഴ് വാരം നാടകം അരങ്ങേറും.

Post a Comment