പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി
മയ്യില്‍: തദ്ധേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. മയ്യില്‍ പഞ്ചായത്തിലെ സുനി കൊയിലേരിയന്‍, കെ.അജയകുമാര്‍, സി.ശ്രീലേഷ് എന്നിവരുടെ പ്രചാരണ ബോര്‍ഡുകളാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്. അരിമ്പ്ര, പെരുവങ്ങുര്‍, പാറപ്പുറം, ചെക്കിക്കുന്ന് ഭാഗങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളാണ് നശിപ്പിച്ചതെന്നാണ് പരാതിയിലുള്ളത്. യുഡിഎഫ് മയ്യില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ പരാതിയില്‍ മയ്യില്‍ പോലീസ് അന്വേഷണം തുടങ്ങി.
Post a Comment