കേരള പ്രവാസി സംഘം കുറ്റ്യാട്ടൂർ പഞ്ചായത്ത്തല കുടുംബസംഗമം നടത്തി. ചട്ടുകപ്പാറ കുറ്റ്യാട്ടൂർ പഞ്ചായത്ത് സഹകരണ ബാങ്ക് ഹാളിൽ നടന്ന കുടുംബയോഗം കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ സുകുമാരൻ ഉദ്ഘാടനം ചെയ്തു.പ്രവാസി സംഘം മയ്യിൽ ഏരിയാ ജോയിൻ സെക്രട്ടറി കെ പ്രജിത്ത് സ്വാഗതം പറഞ്ഞു ഏരിയ പ്രസിഡന്റ് വി കെ രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ വി ശിവനും പുരോഗമന പ്രസ്ഥാനത്തിന്റെ നേതാവ് കെ ചന്ദ്രനും സംസാരിച്ചു. ജില്ലാക്കമ്മിറ്റി അംഗം പി മനോജ് പങ്കെടുത്തു.
പ്രവാസികൾക്കായി പ്രവാസി ക്ഷേമനിധി ഉൾപ്പെടെ നിരവധി ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും നടപ്പിലാക്കിയ എൽ ഡി എഫ് ന് അനുകൂലമായി തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ മുഴുവൻ പ്രവാസികളും രംഗത്തിറങ്ങണമെന്ന് കുടുംബസംഗമം പ്രവാസികളോടും പ്രവാസി ബന്ധുക്കളോടും അഭ്യർത്ഥിച്ചു.

Post a Comment