Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  കെ.എസ്.എസ്.പി.എ. സംസ്ഥാന സമ്മേളനം കണ്ണൂരില്‍:  ഭക്ഷണത്തിനായി വിത്തിടല്‍ ആറിന്
മയ്യില്‍: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്റെ 41ാം സംസ്ഥാന സമ്മേളനം  കണ്ണൂരില്‍ നടത്തും.  സമ്മേളന പ്രതിനിധികള്‍ക്കായുള്ള ഭക്ഷണം തയ്യാറാക്കുനുള്ള അരിക്കായി  കയരളം ഒറപ്പൊടിയില്‍ സംഘടന വിത്തിറക്കും. ജനുവരി  19 മുതല്‍ 21 വരെയാണ് സമ്മേളനം നടക്കുക. നാടന്‍ പാട്ടിന്റെയും നാട്ടിപാട്ടിന്റെയും അകമ്പടിയില്‍  നടീല്‍ ഉല്‍സവം സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്  ആറിന് രാവിലെ പത്തിന്  ഒറപ്പടി വയലില്‍ നടത്തും.  ചടങ്ങില്‍  അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധന്‍ പങ്കെടുക്കും.  ചടങ്ങില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരായി തിരഞ്ഞെടുത്ത കെ.വി. സുധാകരന്‍, എ.പി. കുഞ്ഞിരാമന്‍ എന്നിവരെ ആദരിക്കും.

0/Post a Comment/Comments