മയ്യിൽ: ജവഹർ ബാൽ മഞ്ച് കൊളച്ചേരി ബ്ലോക്ക് കുട്ടികളുടെശിശുദിന സന്ദേശ റാലി സംഘടിപ്പിച്ചു. ജില്ല കോഡിനേറ്റർ പ്രേംജി മാസ്റ്റർ ജവഹർ ബാൽ മഞ്ച് കൊളച്ചേരി ബ്ലോക്ക് ചെയർമാൻ രാജേഷ് ചൂളിയാടിന് പതാക കൈമാറി ഉത്ഘാടനം ചെയ്തു. സമാപന സമ്മേളനം KPCC മെമ്പർ Ad: VP അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജവഹർ ബാൽ മഞ്ച് ജില്ല കോഡിനേറ്റർ N.K മുസ്തഫ മാസ്റ്റർ, സുനീത അബൂബക്കർ, ആവണി, ബ്ലോക്ക് കോൺഗ്രസ് പ്രസി: KP ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. ജവഹർ ബാൽ മഞ്ച് ബ്ലോക്ക് കോഡിനേറ്റർ വേലായുധൻ. പി നന്ദി രേഖപെടുത്തി. മണ്ഡലം കോഡിനേറ്റർമാരായ സുനിത്ത് പള്ളിയത്ത്, നിജിൽ ചേലേരി, സജീവൻ ചൂളിയാട്, സിദ്ധിഖ് കൊളച്ചേരി, സത്യൻ പാവന്നൂർ മൊട്ട, താജുദ്ധീൻ മയ്യിൽ തുടങ്ങിയവർ നേതൃത്വം നൽകി.



















Post a Comment