കുറ്റിയാട്ടൂരില്‍ സി.പി.ഐ.ക്ക് സീറ്റില്ല. പ്രതിഷേധം
കുറ്റിയാട്ടൂര്‍: തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കുറ്റിയാട്ടൂരില്‍ സി.പി.എം. ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നതായി സി.പി.ഐ. ആരോപണം. ഇവിടെയുള്ള 19 വാര്‍ഡുകളിലും സി.പി.എം. സ്ഥാനാര്‍ഥികളെ മാത്രം തീരുമാനിച്ചതിലാണ്പ്രധാന ഘടക കക്ഷിയായ സി.പി.ഐ. പ്രിതിഷേധിക്കുന്നത്. ഏഴ് ബ്രാഞ്ചുകളും നൂറിലധികം പാര്‍ട്ടി അംഗങ്ങളുമിവിടെയുണ്ട്. മണ്ഡലം സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പില്‍ മൂന്നു വാര്‍ഡുകളില്‍ യു.ഡി.എഫ്. ജയിക്കുന്നതിനിടയാക്കിയതും ഇത്തരം വിഷയങ്ങളാണെന്നാണ് സി.പി.ഐ. പ്രവര്‍ത്തകര്‍ പറയുന്നത്.
Post a Comment