മയ്യിൽ: ബിവറേജസ് മദ്യശാലയുടെ ചുമർ തുരന്ന് 21കുപ്പി മദ്യം മോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയിൽ മയ്യിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പാടിക്കുന്നിൽ പ്രവർത്തിക്കുന്ന കേരള ബിവറേജസിൻ്റെ കീഴിലുള്ള ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്. ചുമർ തുരന്ന മോഷ്ടാവ് 7140 രൂപ വിലവരുന്ന ഹണീബി മദ്യത്തിൻ്റെ 375 മില്ലിയുടെ 21 കുപ്പികളാണ് കഴിഞ്ഞ ദിവസം കവർന്നത്. തുടർന്ന് ഔട്ട്ലെറ്റ് ജീവനക്കാരൻ മയ്യിൽ പൊയൂരിലെ സി. സുനിൽകുമാർ പോലീസിൽ പരാതി നൽകി. കേസെടുത്ത മയ്യിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Post a Comment