തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ കലോത്സവത്തിൽ യുപി അറബിക് ഓവറോൾ റണ്ണറപ്പായ കൊളച്ചേരി എയുപി സ്കൂൾ വിദ്യാർത്ഥികളെ പ്രധാനാധ്യാപിക അനുമോദിച്ചു
മയ്യിൽ: നാല് ദിവസങ്ങളായി നടന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ കലോത്സവത്തിൽ യു പി അറബിക്കിൽ 65 ൽ 63 പോയിൻ്റ് നേടി റണ്ണറപ്പായ കുടികളെയും അധ്യാപകരെയും സ്കൂളിൽ നടന്ന അസംബ്ലിയിൽ വെച്ച് പ്രധാനാധ്യാപിക എം.താരാമണി ടീച്ചർ അനുമോദിച്ചു. ഗദ്യവായനയിലും മോണോ ആക്ടിലും തേർഡും 10 എ ഗ്രേഡും, ഒരു B ഗ്രേഡും നേടിയാണ് ഈ സ്ഥാനത്തിന് അർഹത നേടിയത്.

Post a Comment