കുറ്റിയാട്ടൂരില്‍ കരുത്തുകാട്ടാന്‍ എല്‍ഡി.എഫ്.
ചുവടുറപ്പിക്കാന്‍ യു.ഡി.എഫും ബി.ജെ.പി.യും
കുറ്റിയാട്ടൂര്‍: കുറ്റിയാട്ടൂരിലെ ഇടതു കോട്ടയുടെ കരുത്തു വീണ്ടും തെളിയിക്കാനുറച്ച് എല്‍ഡിഎഫ് നേതൃത്വവും ചുവടുകള്‍ ഉറപ്പിക്കാനുറച്ച് യുഡിഎഫും ബിജെയപിയും. മുന്‍ തിരഞ്ഞെടുപ്പില്‍ ഇവിടെയുള്ള ചുവപ്പന്‍ ഗ്രാമങ്ങളുടെ എണ്ണം 16ല്‍ 13 ആണ്. വാര്‍ഡുകളുടെ വിഭജനം പൂര്‍ത്തിയായപ്പോള്‍ ഇത് 18 ആയി വര്‍ധിച്ചിട്ടുണ്ട്. വേശാല പഴശ്ശി, തണ്ടപ്പുറം വാര്‍ഡുകളാണ് വലത്തോട്ട് ചാഞ്ഞു നില്‍ക്കുന്നവ്. ഇതില്‍ തണ്ടപ്പുറം മാത്രമാണ് ലീഗിന് അനുകൂലാമായത്. പഞ്ചായത്തില്‍ എല്‍ഡിഎഫിലെ സിപിഐ ഇപ്പോഴും പടിക്കു പുറത്തു തന്നെയാണുള്ളത്. ന്യൂനപക്ഷ വോട്ടുകള്‍ കൂടുതലുള്ള വാര്‍ഡായി പുതുതായി രൂപവത്കരിച്ച ചെറുവത്തലയിലാണ് പഞ്ചായത്തിലെ ഏറ്റവും കൂടതല്‍ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നത്. ഇവിടെ മൂന്നര കിലോമീറ്റര്‍ നീളത്തിലാണ് വാര്‍ഡ് രൂപവത്കരിച്ചതെന്നതിനാല്‍ പരാതികളും ഉണ്ടായിരുന്നു.സിപിഎം, കോണ്‍ഗ്രസ് , ബിജെപി എന്നിവരെ കൂടാതെ ചെറുവത്തല വികസന മുന്നണി എന്ന പേരില്‍ എം.പി. ബുഷ്‌റ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഇവിടെ മല്‍സരിക്കുകയാണ്. സ്വതന്ത്രയായി മല്‍സരിക്കുന്ന സ്ഥാനാര്‍ഥിയുടെ വോട്ടാണ് ഇവിടെ ജയപരാജയങ്ങള്‍ നിശ്ചയിക്കുകയെന്നാണ് ഇടതു വലതു പാര്‍ട്ടികളുടെ നേതാക്കള്‍ പറയുന്നത്. ബിജെപി 16 വാര്‍ഡുകളില്‍ മല്‍സര രംഗത്തുണ്ട്. വര്‍ഷങ്ങളായുള്ള ഇടതു കോട്ടകളെ വലതു പക്ഷത്തേക്കടുപ്പിക്കാനുള്ള തീവ്ര ശ്രമമാണ് പൊറോളം വാര്‍ഡില്‍ അരങ്ങേറുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പഴശ്ശി വാര്‍ഡ് പിടിച്ചെടുത്ത യുഡിഎഫിന്റെ സ്ഥാനാര്‍ഥി യൂസഫ് പാലക്കലും എല്‍ഡിഎഫിനായി പൊതു പ്രവര്‍ത്തകനും ജനസമ്മതനുമായ സി.സി.ശശിയും തമ്മിലാണിവിടെ പോരാട്ടം. ബിജെപി സ്ഥാനാര്‍ഥിയായ എം.സി. വിനോദിന് ലഭിക്കുന്ന വോട്ടുകളും വിജയപരാജയങ്ങളെ സ്വാധീനിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കോണ്‍ഗ്രസ് 15 ഇടങ്ങളിലും രണ്ട് വാര്‍ഡുകളില്‍ ലീഗുമാണ് ഇക്കുറി മല്‍സരിക്കുന്നത്. ചെക്കിക്കുളം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫോര്‍വേഡ് ബ്ലോക്കിലെ വി.രാഹുലനാണ്. നേരത്തേ വൈസ് പ്രസിഡന്റായിരുന്ന സി.നിജിലേഷ് പറമ്പന്‍ മാത്രമാണ് ഇക്കുറിയും മല്‍സര രംഗത്തുള്ളത്.
Post a Comment