Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ജനനായകൻ സഖാവ് നായനാർ

ജനനായകൻ സഖാവ് നായനാർ

കയ്യൂർ സമരനായകനും മുൻ മുഖ്യമന്ത്രിയുമായ സഖാവ് ഇ കെ നായനാരുടെ സമരജീവിതം നാടകമാവുന്നു. പാപ്പിനിശ്ശേരി BTR തിയറ്ററാണ് 'ജനനായകൻ സഖാവ് നായനാർ' എന്ന നാടകം അരങ്ങിലെത്തിക്കുന്നത്. നായനാരുടെ ബാല്യകാലം മുതൽ മുഖ്യമന്ത്രി പദത്തിലെത്തുന്നത് വരെയുള്ള സമര വ്യക്തി ജീവിതമാണ് നാടകത്തിൻ്റെ പ്രമേയം.

നാടകത്തിൻ്റെ ടൈറ്റിൽ പ്രകാശനം CPI(M) കേന്ദ്ര കമ്മറ്റി അംഗവും മുൻ വ്യവസായ വകുപ്പ് മന്ത്രിയുമായ ശ്രീ. ഇ പി ജയരാജൻ നിർവ്വഹിച്ചു....

CPI(M) കൊളച്ചേരി ലോക്കൽ സെക്രട്ടറിയും മയ്യിൽ ഏരിയാ കമ്മറ്റി അംഗവും പ്രശസ്ത നാടക രചയിതാവുമായ ശ്രീധരൻ സംഘമിത്രയാണ് രചന, സംവിധാനം ശിവപ്രകാശ്.

പാപ്പിനിശ്ശേരിയിലും പരിസര പ്രദേശങ്ങളിലുള്ള 25 ഓളം അഭിനേതാക്കൾ വേഷമിടുന്ന നാടകം 2026 ജനുവരിയിൽ അരങ്ങിലെത്തും.

0/Post a Comment/Comments