Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 
ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം: കുറ്റിയാട്ടൂര്‍ ശ്രീശങ്കര ഓവറോള്‍ ചാമ്പ്യന്‍.
 പടം.24hari30 ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം കുറ്റിയാട്ടൂര്‍ ശ്രീശങ്കര വിദ്യാനികേതനില്‍ സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
 മയ്യില്‍: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം കുറ്റിയാട്ടൂര്‍ ശ്രീശങ്കര വിദ്യാനികേതനില്‍ സംഗീതജ്ഞന്‍ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.സ്‌നേഹജ അധ്യക്ഷത വഹിച്ചു.  ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി.ഗോപാലന്‍കുട്ടി വിശദീകരണം നല്‍കി. ഡോ.ഇടൂഴി ഭവദാസന്‍ നമ്പൂതിരി,ഡോ.പി.എം.ജി.നമ്പീശന്‍, മാനേജ്‌മെന്റ് പ്രതിനിധി സുബോദാര്‍ മേജര്‍ ടി.വി.രാധാകൃഷ്ണന്‍ നമ്പ്യാര്‍, കെ.നാരായണന്‍, ദിവ്യപ്രകാശ്,ശ്രീകല മുരളി,അര്‍ജുന്‍മോഹന്‍ എന്നിവര്‍ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി പത്ത് വേദികളിലായി നടന്ന മല്‍സരത്തില്‍ കുറ്റിയാട്ടൂര്‍ ശ്രീശങ്കര ഓവറോള്‍ കിരീടം നേടി.  ജില്ലാ വൈസ് പ്രസിഡന്റ് എ.പത്മനാഭന്‍, എം.ബാബു എന്നിവര്‍  വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

0/Post a Comment/Comments