ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു; മദ്യപിച്ചെത്തി ഹോട്ടല്‍ അടിച്ചു തകര്‍ത്തയാള്‍ പിടിയില്‍.
പടം.15hari50 മയ്യില്‍ എട്ടേയാറിലെ അടിച്ചു തകര്‍ത്ത ഹോട്ടല്‍ ഡോള്‍ഫിന്‍ വ്യാപാരി വ്യവസായി നേതാക്കള്‍ സന്ദര്‍ശിക്കുന്നു
മയ്യില്‍: സ്ഥിരമായി മദ്യപിച്ച് ജോലിക്ക് വരുന്നയാളെ ഉടമ പിരിച്ചു വിട്ടതിന്റെ പ്രതികാരത്തില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു മയ്യില്‍ എട്ടേയാറിലെ ഹോട്ടല്‍ ഡോല്‍ഫിനിലെ ഇരിട്ടി സ്വദേശി ജിന്റു വര്‍ഗീസ്(36) ആണ് മയ്യില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാവിലെ 9.30നാണ് ജിന്റു വര്‍ഗീസ് മദ്യപിച്ച് ഹോട്ടലില്‍ കയറുകയും അലമാരകള്‍, പാത്രങ്ങള്‍, മേശ, ഗ്ലാസ്സുകള്‍, ഹോട്ടലിനു പുറത്തു നിര്‍ത്തിയിട്ട കാര്‍ എന്നിവ അടിച്ചു തകര്‍ത്തത്. തുടര്‍മ്മ് മയ്യില്‍ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വ്യാപാരി വ്യവസായി സമിതിയുടെ പ്രതിഷേധം
യാതൊരു പ്രകോപനവുമില്ലാതെ വ്യപാര സ്ഥാപനങ്ങള്‍ക്കു നേരെ അക്രമണങ്ങളുണ്ടാകുന്നത് പതിവാകുകയാണെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടികള്‍ വെണമെന്നും വ്യാപാരി വ്യവസായി സമിതി മയ്യില്‍ ഏറിയ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വെള്ളുവയലിലെ ഉത്ര ട്രഡേര്‍സിനു നേരെയും അക്രമമുണ്ടായിരുന്നു. സെക്രട്ടറി പി.പി. ബാലകൃഷ്ണന്‍,പ്രസിഡന്റ് പി. ഉല്ലാസന്‍, ജില്ലാ കമ്മിറ്റിയംഗം എസ്. രാജേഷ്,സെക്രട്ടറി എം.എം. ഗിരീഷന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Post a Comment