ശ്രേഷ്ഠ ഭാഷാ ദിനാചരണവും വനിതാ സംഗമവും നടത്തി
മയ്യിൽ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ മയ്യിൽ ബ്ലോക്ക് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തിൽ മലയാളം ശ്രേഷ്ഠ ഭാഷാ ദിനാചരണവും ബ്ലോക് വനിതാ സംഗമവും നടന്നു. ബ്ലോക്ക് പ്രസിഡൻറ് കെ വി യശോദ ടീച്ചറുടെ അധ്യക്ഷതയിൽ മയ്യിൽ പെൻഷൻ ഭവനിൽ നടന്ന ചടണ്ട് സി.എം. രാജീവൻ മാസ്റർ കൂടാളി ഉദ്ഘാടനം ചെയ്തു.
"സ്ത്രീകൾ വീട്ടിൽ മാത്രം ഒതുങ്ങേണ്ടവരല്ല" എന്ന വിഷയത്തിൽ റിട്ടയേഡ് പ്രിൻസിപ്പൽ എൻ എസ് ഡി സി ട്രെയ്നർ എ.സുധാബിന്ദു മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സംസ്ഥാനകമ്മറ്റി അംഗം ഇ. മുകുന്ദൻ, ബ്ലോക്ക് സിക്രട്ടറി സി. പത്മനാഭൻ, വനിതാവേദി ചെയർ പേഴ്സൻ എം.ജ്യോതി ടീച്ചർ, എന്നിവർ സംസാരിച്ചു. മെമ്പർ മാർ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ, ഗാനങ്ങൾ, കവിതകൾ എന്നിവയും അരങ്ങേറി. ബ്ലോക്ക് വനിതാവേദി കൺവീനർ കെ കെ . ലളിത കുമാറി സ്വാഗതവും എം.കെ.പ്രേമി നന്ദിയും പറഞ്ഞു.

Post a Comment