Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നണിയൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തികപ്പൊങ്കാല 4ന്

നണിയൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തികപ്പൊങ്കാല 4ന്

നണിയൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തികപ്പൊങ്കാല ഡിസംബർ 4 വ്യാഴാഴ്ച നടക്കും. ചടങ്ങിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും.

രാവിലെ 5.30ന് നട തുറക്കൽ, തുടർന്ന് അഭിഷേകം, ഗണപതി ഹോമം, നവകപൂജ, ഉഷപൂജ തുടർന്ന് കരുമാരത്തില്ലത്ത് ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിപ്പാട് രാവിലെ 9 .30ന് പണ്ടാര അടുപ്പിലേക്ക് അഗ്നിപകരും. അതിനുശേഷം പൊങ്കാല അടുപ്പിലേക്ക് മേൽശാന്തി ബ്രഹ്മശ്രീ മാക്കന്തേരി ഇല്ലത്ത് രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് അഗ്നിപകരും.

തുടർന്ന് ഉച്ചപൂജ, പൊങ്കാല നിവേദ്യ സമർപ്പണം, ശ്രീഭൂതബലി, ഉച്ചയ്ക്ക് 1 മണിക്ക് പ്രസാദ സദ്യ, സന്ധ്യക്ക് കാർത്തിക ദീപം തെളിയിക്കൽ തുടർന്ന് മഹാദീപാരാധന, തിരുവത്താഴപൂജ എന്നിവ നടത്തപ്പെടും.

NB: പൊങ്കാല നിവേദ്യം സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന ഭക്തജനങ്ങൾ താഴെ കാണുന്ന ഫോൺ നമ്പറിൽ രജിസ്ട്രേഷൻ നടത്തേണ്ടതാണ്. 

Ph: 9995348244, 9188234602

0/Post a Comment/Comments