നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിര്‍ണയവും 22-ന്
മയ്യില്‍: കുറ്റിയാട്ടൂര്‍ പഴശ്ശി ഇ.കെ.നായനാര്‍ സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം വയോജന വേദി , ജില്ലാ ആസ്പത്രി സഞ്ചരിക്കുന്ന നേത്ര വിഭാഗം എന്നിവ ചേര്‍ന്ന് സൗജന്യ നേത്ര പരിശോധനയും തിമിരശസ്ത്രിക്രിയ നിര്‍ണയ ക്യാമ്പും 22-ന് സംഘടിപ്പിക്കും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്ന് വരെ വായനശാല ഹാളിലാണ് പരിപാടി.ഡോ.ഒ.ടി.രാജേഷ് ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കന്നവര്‍ക്ക് സൗജന്യ മരുന്ന് വിതരണം, തിമിരി ശസ്ത്രക്രിയ എന്നിവ നടത്തും. ഫോണ്‍: 9947335799,9947991992
Post a Comment