അരങ്ങിലും നായനാരുടെ സമര ജീവിതം
മയ്യില്‍: മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സമര ജീവിതം ഇനി അരങ്ങിലുടെയും ജന ഹൃദയത്തിലെത്തും. നാടക പ്രവര്‍ത്തകന്‍ ശ്രീധരന്‍ സംഘമിത്രയുടെ രചനയാണ് ജനുവരിയില്‍ അരങ്ങേറുക. ശിവപ്രകാശിന്റെ സംവിധാനത്തില്‍ പാപ്പിനിശ്ശേരി ബിടിആര്‍ തിയേറ്ററാണ് നാടകം അവതരിപ്പിക്കുക. കയ്യൂര്‍ സമരം മുതല്‍ മുഖ്യമന്ത്രിയായ നായനാര്‍ വരെയുള്ള രാഷ്ട്രീയ, വ്യക്തി ജീവിതങ്ങളെല്ലാം നാടകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് രചയിതാവ് ശ്രീധരന്‍ സംഘമിത്ര പറഞ്ഞു. നാടകത്തിന്റെ ടൈറ്റില്‍ പ്രകാസനം നവംബര്‍ ഒന്നിന് ഇ.പി.ജയരാജന്‍ അരോളിയില്‍ നിര്‍വഹിക്കും.
Post a Comment