Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 ഉപജില്ലാ ശാസ്‌ത്രോത്സവം: മയ്യില്‍ ഗവ. ഹയര്‍ സെക്കന്‍ഡറിക്ക് ഓവര്‍ ഓള്‍ കിരീടം.
പടം. 25hari80 തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ ഓവര്‍ഓള്‍ കിരീടം നേടിയ മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം ആഹ്ലാദ നൃത്തം ചെയ്യുന്നു
മയ്യില്‍:  തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഓവര്‍ ഓള്‍ കിരീടം മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്. കമ്പില്‍ മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്.  പറശ്ശിനിക്കടവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, ഐടി,പ്രവൃത്തി പരിചയ മേളയിലാണ് ഓവര്‍വിദ്യാലയത്തിന് ഓവര്‍ ഓള്‍ കിരീടം ലഭിച്ചത്. ശാസ്തമേളയിലെ  മേഖല, വിഭാഗം, ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ വിദ്യാലയങ്ങള്‍ എന്നീ ക്രമത്തില്‍.  സാമൂഹ്യ ശാസ്തം:  എച്.എസ്.എസ്.1. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. 2.ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. എച്.എസ്. 1. മയ്യില്‍ ഐ.എം.എന്‍.എസ്. ജി.എച്.എസ്.എസ്. 2. ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. യു.പി. 1.  രാധാകൃഷ്ണ എ.യു.പി. സ്‌കൂള്‍ ചെക്കിക്കുളം, 2. ഗവ. യു.പി. സ്‌കൂള്‍ കടമ്പേരി. എല്‍.പി. 1. കയരളം നോര്‍ത്ത് എല്‍. പി. സ്‌കൂള്‍. 2. രാധാകൃഷ്ണ എ.യു.പി. സ്‌കൂള്‍ ചെക്കിക്കളം.
ഐ.ടി.മേള: എച്.എസ്.എസ്്. 1. മയ്യില്‍ ഐ.എം.എന്‍.എസ്. ജി.എച്.എസ്.എസ്. 2ചട്ടുകപ്പാറ ജി.എച്.എസ്.എസ്്. എച്.എസ്: 1 മയ്യില്‍ ഐ.എം.എന്‍.എസ്.  2. ചട്ടുകപ്പാറ എച്.എസ്്. യു.പി.1. മൊറാഴ എ.യു.പി.എസ്. 2. ചേലേരി എ.യു.പി.എസ്്.  ശാസ്ത്രം:  എച്.എസ്.എസ്. 1. മയ്യില്‍ ഐ.എം.എന്‍.എസ്.ജി.എച്.എസ്.എസ്.2. ചട്ടുകപ്പാറ ജി.എച്.എസ്.എസ്. എച്.എസ്: 1. മയ്യില്‍ ഐ.എം.എന്‍.എസ്.ജി.എച്.എസ്.എസ്. 2. പറശ്ശിനിക്കടവ് എച്.എസ്. യു.പി.1. മയ്യില്‍ ഐ.എം.എന്‍.എസ്.ജി.എച്.എസ്.എസ്. 2. രാധാകൃഷ്ണ എ.യു.പി. സ്‌കൂള്‍ ചെക്കിക്കുളം. എല്‍.പി. 1. മൊറാഴ സൗത്ത് എല്‍.പി. സ്‌കൂള്‍. 2. കുറ്റിയാട്ടൂര്‍ എല്‍.പി. സ്‌കൂള്‍. ഗണിതശാസ്ത്രം: എച്.എസ്.എസ്. 1. മയ്യില്‍ ഐ.എം.എന്‍.എസ്.ജി.എച്.എസ്.എസ്. 2. ചട്ടുകപ്പാറ ജി.എച്.എസ്.എസ്. എച്.എസ്. 1. മയ്യില്‍ ഐ.എം.എന്‍.എസ്. ജി.എച്.എസ്.എസ്. 2. കമ്പില്‍ മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. യു.പി.:1. മയ്യില്‍ ഐ.എം.എന്‍.എസ്.ജി.എച്.എസ്.എസ്. 2.ചേലേരി യു.പി.സ്‌കൂള്‍. എല്‍.പി.:  പെരുവങ്ങൂര്‍ എല്‍.പി. സ്‌കൂള്‍. 2. കയരളം എ.യു.പി.സ്‌കൂള്‍.
 പ്രവൃത്തി പരിചയം. എച്.എസ്.എസ്.: 1.കമ്പില്‍ മാപ്പിള ഹയര്‍ സെക്കന്‍ഡറി  2. പറശ്ശിനിക്കടവ് ഹയര്‍ സെക്കന്‍ഡറി എച്.എസ്. 1.  കമ്പില്‍ മാപ്പിള. 2. മയ്യില്‍ ഐ.എം.എന്‍.എസ്. യു.പി. 1. പറശ്ശിനിക്കടവ് ഹയര്‍ സെക്കന്‍ഡറി, 2. രാധാകൃഷ്ണ എ.യു.പി.എസ്. എല്‍.പി. 1.രാധാകൃഷ്ണ എ.യു.പി.എസ്. 2. കാനൂല്‍ ജൂബിലി മെമ്മേറിയല്‍ എല്‍.പി. എസ്. സമാപന സമ്മേളനത്തില്‍ ആന്തൂര്‍ മുനിസിപ്പല്‍ ചേയര്‍മാന്‍ പി. മുകുന്ദന്‍ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു.

0/Post a Comment/Comments