നാറാത്ത് : സ്വകാര്യ വ്യക്തിയുടെ പറമ്പും പഴശ്ശി പദ്ധതിയുടെ ഭാഗമായി വരുന്ന കൈ കനാലിലുമായി മാലിന്യം തള്ളിയതായി പരാതി.
നാറാത്ത് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ നാറാത്ത് യുപി സ്കൂളിന് സമീപം റോഡരികിൽ പി കെ ജ്യോതിയുടെ പറമ്പിലും ഇറിഗേഷൻ വകുപ്പിന്റെ കൈ കനാലിലുമായി രാജൻ നായർ എം എന്ന വ്യക്തി കെട്ടിടത്തിന്റെ മാലിന്യം തള്ളിയത്. പുലർച്ചയാണ് വണ്ടിയിൽ എത്തി മാലിന്യം തള്ളിയത് എന്ന് സമീപവാസികൾ പറഞ്ഞു. സ്ഥലം ഉടമ പരാതി നൽകിയതിനെ തുടർന്ന് പഞ്ചായത്തിലെ അധികാരികളും മയ്യിൽ എസ് ഐ പ്രദീപനും സംഘവും സ്ഥലം സന്ദർശിച്ചു.

Post a Comment