Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചരക്ക് ലോറി ഡിവൈഡറിൽ കയറി

ചരക്ക് ലോറി ഡിവൈഡറിൽ കയറി

മയ്യിൽ: മയ്യിൽ ടൗണിൽ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ ഡിവൈഡറിൽ ചരക്ക് ലോറി ഇടിച്ചു കയറി. ടൗണിൽ ഡിവൈഡറുകളിൽ സൂചന ബോർഡുകൾ ഇല്ലാത്തതും, രാത്രി കാലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ള തെരുവുവിളക്കുകൾ കത്താത്തതും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന മയ്യിൽ ടൗണിൽ നിരന്തരം വാഹനാപകടങ്ങൾക്ക് കാരണമാകുന്നു. രാത്രി നിർത്താതെ പെയ്യുന്ന മഴയിലും വ്യാപാരികളും, നാട്ടുകാരും സമയോചിതമായി ഇടപെട്ട് വാഹനം ഡിവൈഡറിൽ നിന്നും പുറത്തിറക്കി...
മയ്യിൽ ടൗണിലെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഡിവൈഡറിൽ സൂചന ബോർഡുകൾ സ്ഥാപിക്കുകയും, ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ള തെരുവുവിളക്കുകൾ പ്രവർത്തിപ്പിക്കുവാനും വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് സെക്രട്ടറി രാജീവ് മാണിക്കോത്ത് ആവശ്യപ്പെട്ടു...

0/Post a Comment/Comments