സാമൂഹ്യ സേവന രംഗത്ത് വിദ്യാർത്ഥികളുടെ പങ്ക് ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ മയ്യിൽ ലയൺസ് ക്ലബ്ബും ഐ ടി എം കോളേജ് ഓഫ് ആർട്സ് & സയൻസ് മയ്യിലും ചേർന്ന് ക്യാമ്പസ്സിനകത്തും പുറത്തും വിദ്യാർത്ഥികൾക്കും, പൊതു ജനങ്ങൾക്കും ഉപകാര പ്രദമാകുന്ന വിവിധ പരിപാടികളിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാനും അതുവഴി വിദ്യാർത്ഥികളെ സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാക്കി മാറ്റാനുമാണ് പരസ്പര ധാരണയായത്.
ITM കോളേജ് പ്രിൻസിപ്പാൾ കെ കെ മുനീർ, മയ്യിൽ ലയൺസ് ക്ലബ് പ്രസിഡന്റ് രാധാകൃഷ്ണൻ പി, സി കെ പ്രേമരാജൻ, എ ഗോപിനാഥൻ, IQAC കോർഡിനേറ്റർ അഭിലാഷ് ആർ, പ്രേമരാജൻ, സ്റ്റെബിൻ ആന്റണി, ജിതേഷ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു...

Post a Comment